ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാര്‍ ശ്രമിക്കുന്നു; വിവാദപരാമര്‍ശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര

ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാര്‍ ശ്രമിക്കുന്നു; വിവാദപരാമര്‍ശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര
 

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സു​പ്രീം കോ​ട​തി റി​ട്ട. ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര സ​ന്ദ​ർ​ശ​ത്തി​നി​ടെ​യാ​ണ് ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.  

താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. 

ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത്. വ​രു​മാ​നം ക​ണ്ടാ​ണ് ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ കൈ​യേ​റ്റ​ശ്ര​മം ന​ട​ന്നു. എ​ന്നാ​ൽ താ​നും ചീ​ഫ് ജ​സ്റ്റീ​സ് യു.​യു ല​ളി​തും ചേ​ർ​ന്ന് അ​ത് അ​വ​സാ​നി​പ്പി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
 
നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറ‍ഞ്ഞത് ജസ്റ്റിസ്  യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്.