കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​ന്തേ​വാ​സി​ ആ​ത്മ​ഹ​ത്യാ ശ്ര​മിച്ചു

google news
police caught the suspect who escaped from the kuthiravattam mental health center
 

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ യു​വാ​വ് ആ​ത്മ​ഹ​ത്യാ ശ്ര​മിച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ ദൃ​ശ്യ വ​ധ​ക്കേ​സി​ലെ പ്ര​തി വി​നേ​ഷ് ആ​ണ് ഫൊ​റ​ന്‍​സി​ക് സെ​ല്ലി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് വി​നേ​ഷി​നെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​നേ​ഷി​നെ​തി​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.

നേ​ര​ത്തെ​യും ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. കൊ​തു​കു തി​രി ക​ഴി​ച്ചാ​ണ് അ​ന്ന് ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്.

Tags