പ​ള്ളി​യോ​ടം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടത്തില്‍ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം

Investigation directed at palliyodam accident
 

ആ​ല​പ്പു​ഴ: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ പ​ള്ളി​യോ​ടം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം. ‌അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ സു​മ​യെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 

ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ചെ​ന്നി​ത്ത​ല വ​ലി​യ​പെ​രു​മ്പു​ഴ തെ​ക്കേ ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ള്ളി​യോ​ടം മ​റി​ഞ്ഞ് ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി ആ​ദി​ത്യ​നും ചെ​റു​കോ​ൽ സ്വ​ദേ​ശി വി​നീ​ഷു​മാ​ണ് മ​രി​ച്ച​ത്.

പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.