തീരുമാനമായി;കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ

karuvannoor
 

കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിച്ച്  ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് തീരുമാനം  നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കും. ആദ്യപടിയായി 25 കോടി രൂപ അനുവദിച്ചുവെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചതായും മന്ത്രി ബിന്ദു പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ പ്രശ്ന പരിഹാരം മന്ദഗതിയിലെന്ന്  സിപിഐ വിമര്‍ശിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നില്ലെന്നും സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് കുറ്റപ്പെടുത്തി. 

കരുവന്നൂര്‍ ബാങ്കിലിട്ട 30 ലക്ഷം നിക്ഷേപത്തിൽ  നിന്ന് ചികിത്സയ്ക്കു പണം ലഭിക്കാതെ  ഫിലോമിന എന്ന സ്ത്രീ മരിച്ചത് വിവാദമായിരുന്നു.