സൈക്കിൾ യാത്രികർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് ഉത്തരവ്

bicycle
തിരുവനന്തപുരം: സൈക്കിളിൽ യാത്ര ചെയ്യുന്നവർ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉത്തരവ്. സൈക്കിൾ യാത്രികർ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പിന്‍റെ ഉത്തരവ്. യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.

സൈക്കിൾ യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. രാത്രിയിൽ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ലക്റ്ററുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.സൈക്കിൾ  സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.