ആനക്കൊമ്പ് കേസ്;മോഹന്‍ലാലിന് ഹൈക്കോടതി വിമർശനം

mohnalal
 

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ ഹൈക്കോടതി വിമർശനം. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും പറഞ്ഞു. 

കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളിയതിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി .

2012 ല്‍ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനക്കൊമ്പ്  കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.