ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം പ്രാതിനിത്യം നൽകാൻ യാക്കോബായ സഭ

church
 

ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം പ്രാതിനിത്യം നല്‍കാൻ യാക്കോബായ സഭ. 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ  യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ നിര്‍ദ്ദേശം നല്‍കി. പള്ളി വികാരിമാര്‍ക്ക്  ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാർഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ 35 ശതമാനം വനിതാ  പ്രാതിനിധ്യം ഉറുപ്പു വരുത്തണമെന്നാണ് നിർദ്ദേശം. ചില ഭദ്രാസനങ്ങളിൽ  ഈ തീരുമാനം ഇതിനകം തന്നെ  നടപ്പിലാക്കിയിട്ടുണ്ട്.