ജനമൈത്രി പൊലീസിന്റെ ലഹരിക്കെതിരെയുള്ള മള്‍ട്ടി മീഡിയ മെഗാ ഷോ നാളെ

kerala police

ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള   മള്‍ട്ടി മീഡിയ മെഗാ ഷോ നാളെ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍  ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നു നടക്കും . ഗാനങ്ങളും ചെറുനാടകങ്ങളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി. 

പൊലീസിന്‍റെ ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്‍റെ ഭാഗമായാണ് പരിപാടി. ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ബഷീര്‍ മണക്കാട് എഴുതി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത മെഗാ ഷോയില്‍ പൊലീസ് കലാകാരന്‍മാര്‍ അരങ്ങിലെത്തും. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും വ്യാപനവും തടയുന്നതിനായി സംസ്ഥാനത്തൊട്ടാകെ പൊലീസ് നടപ്പിലാക്കിയ പദ്ധതിയാണ് യോദ്ധാവ്.