ന്യൂ ഡല്‍ഹി : പെരുമ്പാവൂര്‍ ജിഷാ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാം ജയില്‍ മാറ്റത്തിനായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു പ്രതി ഹര്‍ജി നല്‍കിയത്. അസമിലുള്ള തന്റെ ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹര്‍ജി ഡിസംബര്‍ അഞ്ചിന് പരിഗണിക്കും.
അതേസമയം, നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
Comments