കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന് ചുമതലയേറ്റു
Sun, 1 Jan 2023

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന് ഐപിഎസ് ചുമതലയേറ്റു. മയക്കുമരുന്നിന് ഒരു കുട്ടിയും അടിമപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചുമതലയേറ്റ ശേഷം പൊലീസ് കമ്മീഷണര്‍ സേതുരാമന് പറഞ്ഞു. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിഎച്ച് നാഗരാജുവിന് തിരുവനന്തപുരം കമ്മീഷണറായി സ്ഥലമാറ്റം ലഭിച്ചതോടെയാണ് കെ സേതുരാമന് കൊച്ചിയില്‍ നിയമിതനാകുന്നത്.