'ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ല, ആന്റണി പറഞ്ഞത് കോൺഗ്രസ് നയം'; പിന്തുണച്ച് കെ. സുധാകരൻ

google news
sudhakaran
 

തിരുവനന്തപുരം: ചന്ദനക്കുറി തൊടുന്നവരെ മൃദു ഹിന്ദുത്വം പറഞ്ഞു കോൺഗ്രസ് മാറ്റിനിർത്തരുതെന്ന എ.കെ.ആന്റണിയുടെ അഭിപ്രായത്തെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് സുധാകരൻ ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

 
പ​ള്ളി​ക​ളി​ലും അ​മ്പ​ല​ങ്ങ​ളി​ലും പോ​കു​ന്ന​വ​രെ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി കോ​ൺ​ഗ്ര​സ് കാ​ണാ​റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ൾ​ക്ക് വ​ർ​ഗീ​യ നി​റം ന​ൽ​കി മു​ത​ലെ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മും ബി​ജെ​പി​യു​മാ​ണ്.

ഇ​ഷ്ട​മു​ള്ള ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​തി​ല്‍ വി​ശ്വ​സി​ക്കാ​നും ഓ​രോ പൗ​ര​നും അ​വ​കാ​ശ​മു​ണ്ട്. പ​ള്ളി​ക​ളി​ലും അ​മ്പ​ല​ത്തി​ലും പോ​കു​ന്ന​ത് കൊ​ണ്ട് ആ​രും വ​ര്‍​ഗീ​യ വാ​ദി​ക​ളാ​വു​ന്നി​ല്ല.

കോ​ണ്‍​ഗ്ര​സി​ന് ജാ​തി, മ​തം, ഭാ​ഷ, വ​ര്‍​ഗം, വ​ര്‍​ണ്ണം, ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നി​വ​യു​ടെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ച്ച് കാ​ണാ​നാ​വി​ല്ല. എ​ന്നാ​ല്‍, വി​ശ്വാ​സി​ക​ള്‍​ക്ക് വ​ര്‍​ഗീ​യ നി​റം ന​ല്‍​കി അ​വ​രെ ഭി​ന്നി​പ്പി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന ശൈ​ലി​യാ​ണ് സി​പി​എ​മ്മി​നും ബി​ജെ​പി​ക്കു​മു​ള്ള​ത്.

ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​തു​രാ​ഷ്ട്രീ​യ ബോ​ധ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ്. എ​ല്ലാ മ​തേ​ത​ര മ​ന​സു​ക​ളെ​യും ഒ​പ്പം നി​ര്‍​ത്തു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് സം​സ്‌​കാ​രം. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ഉ​ള്‍​ക്കൊ​ള്ളു​ക​യും ജ​നാ​ധി​പ​ത്യ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന മ​തേ​ത​ര​വാ​ദി​ക​ളാ​യ ആ​രെ​യും കോ​ണ്‍​ഗ്ര​സ് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

നേരത്തെ, ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും രംഗത്തുവന്നിരുന്നു.

 
'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'', ഇതായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്.

 

Tags