കെ എന്‍ ദിനകരന്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

കെ എന്‍ ദിനകരന്‍
 

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി  കാനം പക്ഷത്തിലെ കെ എന്‍ ദിനകരനെ തെരഞ്ഞെടുത്തു. 28 വോട്ടുകള്‍ക്കാണ് ദിനകരന്‍ ജയിച്ചത്. കെ എന്‍ സുഗതന് ലഭിച്ചത് 23 വോട്ടാണ്. ജില്ലാ കൌണ്‍സിലിലും കാനം പക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചു. 

അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം കുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം  നിർദ്ദേശിച്ച മുൻ എം എൽ എ ഇ എസ് ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. 

സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നി‍ർദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തു. തുടർന്ന് നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിൻറെ പേര് നി‍ർദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്.