കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്

k sudhakaran
 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. ജനറൽ ബോഡി യോഗത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. 

സംസ്ഥാനത്ത് സമവായത്തിലൂടെയാകും ഭാരവാഹികളെ നിശ്ചയിക്കുക. ജി. പരമേശ്വരയ്യയാണ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ. കോൺ​ഗ്രസിൽ എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉൾപ്പടെ ഷെ‍ഡ്യൂൾപ്രകാരം അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്.

15ന് 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ജനറൽ ബോഡി യോ​ഗത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയ്ക്കും കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം അം​ഗീകാരം നൽകിയിരുന്നു. ആപട്ടികയും 15ന് പുറത്തുവിടും.