കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ട​രാ​ജി; ഡീൻ അടക്കം എട്ട് പേർ രാജിവെച്ചു

KR Narayanan film institute
 

കോ​ട്ട​യം: കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ട​രാ​ജി. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. 
 
രാ​ജി ജ​നു​വ​രി 18-ന് ​ത​ന്നെ ശ​ങ്ക​ര്‍ മോ​ഹ​ന് ന​ല്‍​കി​യി​രു​ന്ന​താ​യി രാ​ജി​ വ​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​ര്‍​ക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന പ​രാ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ശ​ങ്ക​ര്‍ മോ​ഹ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദീ​ര്‍​ഘ​നാ​ളാ​യി സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്നാ​ണ് 50 ദി​വ​സ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​ങ്ക​ര്‍ മോ​ഹ​ന്‍ ഡ​യ​റ​ക്ട​ർ പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു​വു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ച​ത്. സ​മ​രം ഒ​ത്തു​തീ​ര്‍​ന്ന​താ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു​വും പ്ര​തി​ക​രി​ച്ചു.​ 
 
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.