കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ചു

google news
ksrtc
 

തിരുവനന്തപുരം: ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്  സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് സാധനം വാങ്ങാമെന്ന് അധികൃതര്‍. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. 

ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പൺ അനുവദിക്കുക. താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കൂപ്പണ്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികള്‍ ഒരുക്കണമെന്ന് എംഡി അറിയിച്ചു. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക്‌ അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ  മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  

Tags