കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി; കരമനയില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം
Sat, 21 Jan 2023

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഭാര്യ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കാക്കാമൂല സ്വദേശിയാണ് ലില്ലിയാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമനയിലാണ് അപകടം നടന്നത്.
അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയ ലിലി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിട്ടയേര്‍ഡ് ഗ്രേഡ് എസ്ഐ ആണ് രവീന്ദ്രന്. പുന്നമോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ അധ്യാപികയായിരുന്നു ലില്ലി.