കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 21 പേര്‍ക്ക് പരിക്ക്
Sat, 14 May 2022

പത്തനംതിട്ട : പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയിൽ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.