ഹെല്‍മെറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച് ഡ്രൈവർ

helmet
 ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിൽ ഹെല്‍മെറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങള്‍ വൈറലായി. ആലുവയില്‍ ആണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലത്തീഫ് ഹൈല്‍മറ്റ് ധരിച്ച് ബസ് ഓടിച്ചത്.

മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിച്ച് ബസ് ഓടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഇതുപോലെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറ് കിട്ടിയിരുന്നെന്നും അന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി രണ്ടുവര്‍ഷത്തോളം ചികിത്സയില്‍ കഴിയേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ധരിച്ചാണ് പോകുന്നതെന്നും ലത്തീഫ് പറയുന്നു.

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.