കെഎസ്ആർടിസി പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

ksrtc
 

കെഎസ്ആർടിസി പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ . മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.സഹകരണ കൺസോർഷ്യത്തിന്റെ കാലാവധി 2022 ജൂൺ വരെ നീട്ടിയിട്ടുണ്ട്.  ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്  പെൻഷൻ നൽകാനുള്ള തുക നൽകുന്നത് സഹകരണ കൺസോർഷ്യമാണ്.. 41,000 പെൻഷൻകാരാണ് പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നത്

അതേസമയം കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിയനുകളുമായി അന്തിമ ചർച്ചയ്ക്ക് മുഖ്യമന്ത്രി സമ്മതിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം യൂണിയനുകൾ അംഗീകരിച്ചിട്ടില്ല.