ശനിയും ഞായറും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാൻ നിർദേശം

google news
ksrtc
 

ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവിറക്കി മാനേജ്‌മെന്റ്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ഡീസലിന്റെ ലഭ്യത കുറവും വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിവസ വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ തുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ വിതരണം മുടങ്ങിയത്. 

എണ്ണക്കമ്പനികള്‍ക്ക് പണമടയ്ക്കുന്നത് നിര്‍ത്തി വച്ചതോടെയാണ് ഡീസല്‍ വിതരണം പ്രതിസന്ധിയിലായത്. ഡീസല്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍, മദ്ധ്യ മേഖലകളില്‍ വന്‍തോതില്‍ ബസുകള്‍ സര്‍വീസ് റദ്ദാക്കി.

Tags