കെടിയു വിസി നിയമനം; ചോദ്യങ്ങളുമായി ഹൈക്കോടതി

highcourt
 

കൊച്ചി: കെടിയു വിസി നിയമനത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കെടിയു വിസിയായി സിസി തോമസിനെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നും വിസിമാരോ പ്രോവിസിമാരോ ഉണ്ടായിരുന്നില്ലേയെന്നും ചാന്‍സലറോട് ഹൈക്കോടതി ആരാഞ്ഞു.

അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെടിയു വിസിയെ നിയമിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നും ഇതോടെയാണ് സ്വന്തം നിലയില്‍ സിസ തോമസിനെ തെരഞ്ഞെടുത്തതെന്നും ചാന്‍സലര്‍ വാദിച്ചു.