വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും തൃക്കാക്കര തെരെഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും കെ.വി തോമസ്

XXX

കൊച്ചി: വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും തൃക്കാക്കര തെരെഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും കെ.വി തോമസ്. താൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.

സിൽവർലൈനെ അന്ധമായി എതിർക്കരുതെന്നാണ് തൻറെ നിലപാട്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പഠിച്ച് അതിന് പരിഹാരമുണ്ടാക്കണം. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താൻ എട്ട് മണിക്കൂറാണ് എടുത്തത്. അത് ഗുണകരമാണോയെന്നും കെ.വി തോമസ് ചോദിച്ചു.

കോൺഗ്രസ് നേതൃത്വത്തിൻറെ നിലപാടറിഞ്ഞ ശേഷമായിരിക്കും തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിക്കുക. കോൺഗ്രസ് കാഴ്ചപ്പാടും ശൈലിയുമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.