കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂർ എടക്കാട് പ്രദേശവാസികളുടെ പ്രതിഷേധം

k

കണ്ണൂർ: കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂർ എടക്കാട് പ്രദേശവാസികളുടെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നടാലിൽ ദേശീയപാതക്ക് സമാന്തരമായാണ് കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിട്ടത്. പൊലീസിൻറെ സാന്നിധ്യത്തിലായിരുന്നു നടപടി.

നിർദിഷ്ട ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതിന് സമീപമാണ് കെ റെയിലിനായി കല്ല് സ്ഥാപിച്ചത്. അതേസമയം, കെ റെയിൽ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിൽ തന്നെ ഇട്ട കല്ല നാട്ടുകാർ പിഴുതുമാറ്റി.

കല്ല് സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാറിൽ നിന്ന് യാതൊരു മുൻകൂർ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. കല്ലിടാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ർ ചാ​ല​​ അ​മ്പ​ല​ത്തി​നു​സ​മീ​പം ക​ല്ലി​ടാ​നാ​യി എ​ത്തി​യ​ അ​ധി​കൃ​ത​രെ കെ റെ​യി​ൽ വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ ത​ട​ഞ്ഞിരുന്നു. തു​ട​ർ​ന്ന്​ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു​നീ​ക്കി. തുടർന്ന് സ​ർ​വേ പു​ന​രാ​രം​ഭി​ക്കു​ക​യും കു​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

വൈ​കീ​ട്ടോ​ടെ സ്ഥലത്തെത്തിയ കെ.​പി.​സി.​സി പ്ര​സി​ഡ​ൻറ്​ കെ. ​സു​ധാ​ക​ര​ൻറെ നേ​തൃ​ത്വ​ത്തി​ൽ വീണ്ടും സ​ർ​വേ ത​ട​ഞ്ഞു. സ​ർ​വേ​ക്കു​റ്റി​ക​ൾ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻറ്​ റി​ജി​ൽ മാ​ക്കു​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഴു​തു​മാ​റ്റി. ഇ​തോ​ടെ പൊ​ലീ​സു​കാ​രും യൂ​ത്ത്​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മുണ്ടാവുകയും ചെയ്തു.