കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്;എ.സി മൊയ്തീനെതിരെ ആരോപണം
Sat, 30 Jul 2022
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിക്കാൻ മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ശ്രമിച്ചെന്ന് ആരോപണം.അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് ആണ് എ.സി മൊയ്തീനെതിരെ ആരോപണം ഉയർത്തിയത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിട്ടും ഒന്നും നടക്കാത്തിനെ തുടര്‍ന്ന് സുജേഷ് ബാങ്കിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ക്രമക്കേടില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ സികെ ചന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സുജേഷ് പറഞ്ഞു. വിഷയത്തില്‍ തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സുജേഷ് പറയുന്നു.