കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ അധ്യാപകനെതിരെ നടപടിയെടുക്കും

ku
 

തിരുവനന്തപുരം:  കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ അധ്യാകനെതിരെ നടപടിയെടുക്കും. അധ്യാപകനെ ഡീബര്‍ ചെയ്യാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.

പ്രോ-വൈസ് ചാന്‍സലറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം . ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ സംഭവത്തിലും നടപടി. എടുത്ത നടപടിയെ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയ സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശാസിക്കാനും പരീക്ഷയ്ക്കായി ചിലവായ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും തീരുമാനിച്ചു. നേരത്തെ ഗവര്‍ണര്‍ക്ക് കേരള യൂണിവേഴ്‌സിറ്റിക്ക് ഒരു കത്ത് നല്‍കിയിരുന്നെങ്കിലും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിൻഡിക്കേറ്റ് കര്‍ശന നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.