'ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം മാറുന്നു'; പിണറായി സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭ

pinarayi.img
 


തൃശ്ശൂര്‍: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധനവും ഇല്ലാത്ത നാടായി കേരളം മാറുന്നുവെന്ന് തൃശൂര്‍ അതിരൂപതാ മുഖപത്രം. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.

തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമമുഖമല്ലെന്നും മുഖപത്രത്തില്‍ കുറപ്പെടുത്തുന്നു. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു, ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.