കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
 


കൊച്ചി:  കൊച്ചി മെട്രോ സ്റ്റേഷനുകളിലെ  പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവ് പിൻവലിച്ചാണ് പുതിയ നിരക്ക്. 

മെട്രോ യാത്രക്കാരുടടെ കാർ, ജീപ്പ് എന്നിവയ്ക്ക്  ആദ്യത്തെ രണ്ട് മണിക്കൂറിന് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക്  ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. 

മെട്രോ യാത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ വാഹനം പാ‍ർക് ചെയ്യുന്നതിന് കൂടുതൽ നിരക്ക് നൽകണം. കാർ, ജിപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 35 രൂപയും തുടർന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും ഈടാക്കും.  

ഇരുചക്ര വാഹനങ്ങൾക്ക്  ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയുമാകും മെട്രോ യാത്രക്കാരല്ലാത്തവരിൽ നിന്ന് സ്റ്റേഷനിൽ  ഈടാക്കുക.