വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പുതിയ യാത്രാ പാസുകളുമായി കൊച്ചി മെട്രോ

google news
metro
 


വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ രണ്ട് പുതിയ പാസുകള്‍  പുറത്തിറക്കി കൊച്ചി മെട്രോ . വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. 50 രൂപയുടെ ഡേ-പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. 

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളേജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് ഈ മാസം 25 മുതല്‍ പാസുകള്‍ വാങ്ങാം .
ഡേ പാസ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 

Tags