റിപ്പബ്ലിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

kochi metro
 

കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. ജനുവരി 26ന് മെട്രോ യാത്രക്കാർക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും.

റിപ്പബ്ലിക് ദിനത്തിൽ 40 രൂപയുടെ ടിക്കറ്റിന് 10 രൂപയുടെ ഇളവ് ലഭിക്കും. 50 രൂപ വരുന്ന ടിക്കറ്റിന് 20 രൂപയും 60 രൂപ ടിക്കറ്റുകൾക്ക് 30 രൂപയുടെ ഇളവുമാണ് ലഭിക്കുക. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.

കൊച്ചി മെട്രോയിൽ രാവിലെ ആറ് മുതൽ എട്ട് വരെയും, വൈകിട്ട് ഒമ്പതു മുതൽ 11 വരെയുമുള്ള 50 ശതമാനം ഇളവ് തുടരും. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.