കോടിയേരിയെ തുടർ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകും

kodiyeri balakrishnan
തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന്​ തുടർ ചികിത്സക്കായി ചെന്നൈയിലേക്ക്​ പോകും. ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക്​ എയർ ആംബുലൻസ്​ വഴി അദ്ദേഹത്തെ കൊണ്ടുപോകും. 

അപ്പോളോയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ധാരണയിലെത്തി​. ഏറ്റവും വിദഗ്​ധ ചികിത്സ തന്നെ അദ്ദേഹത്തിന് നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ച നേതൃയോഗത്തിൽ പ​ങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എം.എ. ബേബിയും പിണറായി വിജയനും കോടിയേരിയെ കണ്ടിരുന്നു. ചികിത്സ തുടരുന്ന സാഹചര്യത്തിൽ അണുബാധ സാധ്യതകൾ ഒഴിവാക്കാനായി സന്ദർശകരെ അനുവദിക്കേണ്ടെന്നാണ്​ തീരുമാനം.