സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ഒഴിയും

kodiyeri
 


ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിയും. സെക്രട്ടറിയേറ്റിന് ശേഷം കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്‌ലാറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, യെച്ചൂരി, എംഎ ബേബി എന്നിവർ കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തി. 

കോടിയേരിയ്ക്ക് പകരം ആക്ടിംഗ് സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.. സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നത്‌

യോഗത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല. അതേസമയം കോടിയേരിയെ കൂടെ നിർത്തിയുള്ള തീരുമാനവും പരിഗണനയിലുണ്ട്. ആരോദഗ്യാവസ്ഥ കണക്കിലെടുത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാമെന്ന് കോടിയേരി അറിയിച്ച സാഹചര്യത്തിൽ കൂടിയാണിത്.