കോഴിക്കോട് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം: ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

dog
 

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കും വീ​ട്ട​മ്മ​യ്ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വീടിനുള്ളിൽ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകൻ നെഹൻ കൃഷ്ണൻ, വെള്ളൂർ സ്വദേശി രഞ്ജിത്തിന്റെ മകൻ ആരോൺ ദേവ്, അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന പുറമേരി സ്വദേശി കമല എന്നിവരെയാണ് നായ ആക്രമിച്ചത്. 

കൈക്കും കാലിനുമായാണ് മൂന്ന് പേർക്കും കടിയേറ്റത്. പരിക്കേറ്റ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിലും കമല വടകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.