ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖയുമായി എല്‍ഡിഎഫ്

ldf
 

ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖ പ്രചാരണത്തിന് തുടക്കമിട്ട്  എല്‍ഡിഎഫ് . വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ലഘുലേഖയിലൂടെ എല്‍ഡിഎഫ് വിമര്‍ശിക്കുന്നത്. 


ചാന്‍സിലറുടെ നീക്കങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ആര്‍എസ്എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കാണമെന്ന് നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.


വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ സര്‍വകലാശാലയുടെ തലപ്പത്തു നിയമിക്കുന്ന സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടപ്പാകില്ലെന്നു സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു.