ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്റെ രാജ്ഭവന് മാര്‍ച്ച് ഇന്ന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സമരം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് പ്രതിഷേധ സമരം.
പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയില്‍ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തിലും പ്രതിഷേധം ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.