മണ്ണിടിച്ചിൽ: ഗവിയിൽ വനത്തിൽ കെഎസ്ആർടിസി ബസ് കുടുങ്ങി

Landslide: KSRTC bus stuck in forest in Gavi
 

പത്തനംതിട്ട: കനത്തമഴയെ തുടർന്ന് പത്തനംതിട്ട ഗവിയിൽ വനത്തില്‍ കെഎസ്ആർടിസി ബസ് കുടുങ്ങി. അരണമുടിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയത്.

കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസാണ് വനത്തില്‍ കുടുങ്ങിയത്. പിന്നാലെ ബസ് കുമളിയിലേക്ക് തിരിച്ചുവിട്ടു.

പത്തനംതിട്ടയിൽ കഴിഞ്ഞ രാത്രി മുതൽ കനത്തമഴയാണ് പെയ്യുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പമ്പ ത്രിവേണിയില്‍ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.