മലപ്പുറത്ത് ഉരുൾപൊട്ടൽ;വൻ ദുരന്തം ഒഴിവായി

landslide
 

ഇന്ന് പുലർച്ചെയോടെ മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കർ റബ്ബർ ഉൾപെടെ കൃഷി നശിച്ചു.കനത്ത മഴ പെയ്ത സാഹചര്യത്തിൽ പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.

 ഉരുൾപൊട്ടിയ പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡ്  കല്ലും മണ്ണും വീണ് മൂടിയ നിലയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഉരുൾ പൊട്ടിയത്. ജില്ലയിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും ഇന്നലെ കനത്ത മഴയായിരുന്നു.