മൂന്നാറിൽ ഉരുൾപൊട്ടൽ;450 പേരെ മാറ്റി പാർപ്പിച്ചിച്ചു

landslide
 

മൂന്നാർ കുണ്ടള എസ്‌റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. 

സംഭവ സ്ഥലത്ത് നിന്നും 175 കുടുംബങ്ങളിലായി 450 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുതുക്കുടി ഡിവിഷനിലെ കുണ്ടള സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നു. ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നു. നിലവിൽ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്.