ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം

idukki
 

ഇടുക്കിയിൽ ഉരുള്‍പൊട്ടലിനെ തുടർന്ന് വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ട ഒരു കുടുംബത്തിലെ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍  ഉരുൾപൊട്ടലുണ്ടായത്.  സംഭവത്തില്‍ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം  മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. 

ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. ആദ്യം മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആണ്  രക്ഷാപ്രവർത്തനം നടത്തിയത്