നിയമസഭാ കയ്യാങ്കളി കേസ്; പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും;ഇ പി ജയരാജൻ ഹാജരാകില്ല

ep jayarajan
 

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കെ ടി ജലീലും ഉള്‍പ്പെടയെുള്ള എൽഡിഎഫ് നേതാക്കള്‍  ആണ് ഇന്ന് കോടതിയിൽ ഹാജരാകുക .വി ശിവൻകുട്ടി,  ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.  എന്നാല്‍ എല്‍ ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ അസുഖമായി കണ്ണൂരിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഹാജരാകില്ല.ഇക്കാര്യം കോടതിയെ  അറിയിക്കും. മറ്റൊരു ദിവസം ഹാജരാകാമെന്നു അഭിഭാഷകൻ  മുഖേന കോടതിയെ അറിയിക്കും.

വിചാരണ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാൻ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന്  തീരുമാനിക്കും.