നിയമസഭാ കയ്യാങ്കളിക്കേസ് ; മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിൽ ഹാജരാകണം

google news
shivankutty
നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി നേരിട്ട് ഹാജരാകാൻ ആവശ്യവുമായി കോടതി.ശിവൻ കുട്ടിയെ കൂടാതെ കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളും  തിരുവനന്തപുരം സിജെഎം കോടതിയാണ് സെപ്റ്റംബർ 14 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിട്ടത്. കുറ്റപത്രം വായിച്ച് കേൾക്കാൻ ആണ് പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

എന്നാൽ  നിയമസഭാ കയ്യാങ്കളിക്കേസിൽ കോടതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി,. കോടതി പറഞ്ഞാൽ  അനുസരിച്ചേ പറ്റൂ. വിടുതൽ ഹ‍‍ർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതൽ ഹ‍‍ർജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

Tags