കുട്ടികള്‍ തെരുവില്‍ തെറിവിളിക്കുന്നത് പോലെ

k sudhakaran
 

ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കേന്ദ്രം നോക്കി നില്‍ക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുധാകര ആവശ്യപ്പെടുന്നത്.  രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിഷയത്തില്‍ ഇടപെടണമെന്നും കുട്ടികള്‍ തെരുവില്‍ തെറിവിളിക്കുന്നത് പോലെയാണെന്നും  സുധാകരൻ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. 

പദവിക്ക് യോജിച്ച പ്രവര്‍ത്തനമല്ല ഗവര്‍ണറുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണറുടെ പദവിയോട് ഭരണഘടനാപരമായ ബഹുമാനമുണ്ട്. ബില്ലുകളില്‍ ഒപ്പിടുമോയെന്ന ഒരാശങ്കയും ഇല്ല. എല്ലാ നിയമവഴികളും തേടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞത്. 
ഗവര്‍ണര്‍ സ്വയം ചെറുതാവുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത് .  മുഖ്യമന്ത്രി ഉള്ളതു പറയും. കമ്യൂണിസ്റ്റുകാര്‍ കര്‍ട്ടന് പിന്നില്‍ നിന്ന് കളിക്കുന്നവരല്ല. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്തിരുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു. അനാവശ്യമായ ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.