ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി

legislative
 


ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.ബില്ല് സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. 23 വര്‍ഷത്തിന് ശേഷമാണ് നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. 

അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ 14-ാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം  മുഖ്യമന്ത്രിക്ക് എതിരായ വിധിയാണെങ്കില്‍ പുനഃ പരിശോധന അധികാരം നിയമസഭയ്ക്കും മന്ത്രിമാര്‍ക്ക് എതിരായ വിധിയാണെങ്കില്‍ മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും നല്‍കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. 

ബില്ലില്‍ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.