'സ്ഥി​ര​ബു​ദ്ധി വേ​ണ്ട, 35 കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണറാകാം'; പരിഹസിച്ച് എം സ്വരാജ്

swaraj
 

കോഴിക്കോട്: ഗവർണർക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. രാജ്യത്ത് ഗ​വ​ർ​ണ​റാ​കാ​ൻ സ്ഥി​ര​ബു​ദ്ധി വേ​ണ​മെ​ന്നി​ല്ലെ​ന്ന് സ്വരാജ് പറഞ്ഞു. ഗവർണർക്കെതിരെ കോഴിക്കോട് നടന്ന ബഹുജൻമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.

എം​എ​ൽ​എ, എം​പി സ്ഥാ​ന​ത്തി​രി​ക്കാ​ൻ സ്ഥി​ര​ബു​ദ്ധി വേ​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. എ​ന്നാ​ൽ ഗ​വ​ർ​ണ​റാ​കാ​ൻ സ്ഥി​ര​ബു​ദ്ധി വേ​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല. അതുകൊണ്ട് മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണർ ആകാമെന്ന് എം.സ്വരാജ് പറഞ്ഞു. 
 

ആ​ർ​എ​സ്എ​സ് എ​ഴു​തി ന​ൽ​കു​ന്ന​താ​ണ് ഗ​വ​ർ​ണ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ്വ​രാ​ജ് ആ​ക്ഷേ​പി​ച്ചു.