എം ബി രാജേഷിന്റെ വകുപ്പുകൾ തീരുമാനിച്ചു

mb rajesh
 

 മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചിരുന്ന തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്. 

രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചു പണികളും ഉണ്ടായേക്കുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല.എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 

തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് രാജേഷ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.