പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള എം എം മണിയുടെ വിവാദ പ്രസംഗം;സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും

mm mani
 

പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം  മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും.  വിവാദ പ്രസം​ഗത്തിനെതിരെ ജോർജ് വട്ടക്കുളം നൽകിയ ഹർജിയാണ് കോടതി പരി​ഗണിക്കുന്നത്. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. 

 "പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തില്‍. അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നന്ന്. എന്നാ സജിയോ. ആ എല്ലാരുംകൂടെ കൂടി. ഇതൊക്കെ ഞങ്ങക്കറിയാം. മനസ്സിലായില്ലേ. ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല" എന്നാണ് മണി പ്രസംഗിച്ചത്.

ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കുന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗണിക്കുക.