മ​ഹാ​രാ​ജാ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

maharajas college ernakulam
 

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. കോ​ള​ജി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക.

രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു പ​രി​പാ​ടി​ക​ളും അ​നു​വ​ദി​ക്കി​ല്ല. കോ​ള​ജ് യൂ​ണി​യ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് മാ​ത്രം അ​നു​മ​തി ന​ല്‍​കും.

വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​മ്പ​സി​ല്‍ തു​ട​രു​ന്ന​ത് ക​ര്‍​ശ​ന​മാ​യി വി​ല​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ല്‍ ഉ​ണ്ടാ​യ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​രു​ന്നു.