ഹരിപ്പാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ വാരിയെടുത്തു കുത്തി

Mahout attacked by Elephant in Haripad
 

ആലപ്പുഴ: ഹരിപ്പാട് ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ കുത്തി പരുക്കേൽപ്പിച്ചു. ഹരിപ്പാട് ദേവസ്വത്തിന്റെ സ്കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്.


പരുക്കേറ്റ പാപ്പാൻ ഗോപകുമാറിനെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.

 
ഇന്നു വൈകിട്ട് ആനത്തറി വൃത്തിയാക്കുന്നതിനിടെ ഗോപകുമാറിനെ ആന വാരിയെടുത്തു കുത്തുകയായിരുന്നു. മദപ്പാടിൽ തളച്ചിരുന്ന ആനയെ നാളെ രാവിലെ അഴിക്കാനിരുന്നതാണ്.