സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ കാ​ഷ്മീ​രി​ലേ​ക്ക് പുറപ്പെട്ട മ​ല​യാ​ളി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Malayalam man dies in a skateboarding accident in Kashmir
 


ച​ണ്ഡീ​ഗ​ഡ്: സ്കേ​റ്റിം​ഗ് ബോ​ർ​ഡി​ൽ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​ന​സ് ഹാ​ജ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഹ​രി​യാ​ന​യി​ൽ വ​ച്ച് ട്ര​ക്കി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.  

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് 2022 മേയ് 29നാണ് കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.

സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്കുള്ള 3800 കി.മീ. ദൂരം സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടലായിരുന്നു അനസിന്‍റെ ലക്ഷ്യം. ലക്ഷ്യ സ്ഥാനത്തെത്താൻ മൂന്ന് ദിവസത്തെ യാത്ര മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് അപകടം.