'ഒരിക്കലും ബി.ജെ.പിയിലേക്കില്ല'; പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ തോ​റ്റ എം​എ​ൽ​എയെന്ന് മാ​ണി സി. ​കാ​പ്പ​ൻ

mani c kappan
 

കോട്ടയം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ദ്രൗ​പ​തി മു​ർ​മു​വി​ന് വോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ. താ​ൻ ബി​ജെ​പി​യി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പാ​ലാ​യി​ലെ 'തോ​റ്റ എം​എ​ൽ​എ'​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ ചില ദൃശ്യമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. അത് സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷിക്കുകയും ചെയ്തു. ഒരു കാരണവശാലും ബി.ജെ.പിയിലേക്കില്ലെന്ന് ഞാൻ തീർത്തുപറയുന്നു."-കാപ്പൻ വ്യക്തമാക്കി.

"എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ദ്രൗ​പ​തി മു​ർ​മു​വി​ന് വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ അ​ത് തു​റ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യം ത​നി​ക്കു​ണ്ട്. പാ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന ‘തോ​റ്റ എം​എ​ൽ​എ’ ആ​ണ് വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ".

താ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​ണെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ര്‍​ത്ത ചി​ല​ര്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും കാ​പ്പ​ൻ കു​റ്റ​പ്പെ​ടു​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രെ താ​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. ഏ​റെ വ​ര്‍​ഷ​ത്തെ ആ​ത്മ​ബ​ന്ധ​മാ​ണ് ത​നി​ക്ക്‌ സു​ധാ​ക​ര​നു​മാ​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എന്നാൽ, ബി.ജെ.പി അധ്യക്ഷൻ വീട്ടിൽ വന്നിട്ടുണ്ടെന്നും കാപ്പൻ സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വന്നതെന്നായിരുന്നു വിശദീകരണം.

''ഒരു സ്ഥലത്തേക്ക് ഇറങ്ങാൻ തിരക്കിട്ടു നിന്നപ്പോഴാണ് ഏതോ ഒരു ചാനൽ പ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആർക്കും എവിടെയും പോകാമല്ലോ എന്ന് ഞാൻ പറഞ്ഞത്. ആ ഒരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ.''- കാപ്പൻ പറഞ്ഞു.