മ​ണ്ണാ​ർ​ക്കാ​ട് ഇ​ര​ട്ട​ക്കൊ​ലക്കേസിൽ 25 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

court
 പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​ല്ലം​കു​ഴി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ 25 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് പാ​ല​ക്കാ​ട് അ​തി​വേ​ഗ കോ​ട​തി. ശി​ക്ഷാ വി​ധി​ മ​റ്റ​ന്നാ​ൾ  ഉണ്ടാവും.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ക​ല്ലാം​കു​ഴി പ​ള്ള​ത്ത് വീ​ട്ടി​ല്‍ കു​ഞ്ഞു​ഹം​സ(48)​യും സ​ഹോ​ദ​ര​ന്‍ നൂ​റു​ദീ​നും(42) വീ​ടി​നു സ​മീ​പം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. 2013 ന​വം​ബ​ര്‍ 20ന് ​രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സംഭവം നടന്നത് . ആ​ക്ര​മ​ണ​ത്തി​ല്‍ മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ കു​ഞ്ഞു​മു​ഹ​മ്മ​ദി​നും പ​രി​ക്കേ​റ്റി​രു​ന്നു. 

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ചോ​ലാ​ട്ടി​ല്‍ സി​ദ്ധി​ഖാ​ണ് കേ​സി​ല്‍ ഒ​ന്നാം​പ്ര​തി. 90 ഓ​ളം സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.